ലക്നൗ: കുടിശിഖ ബാക്കിയെ തുടര്‍ന്ന് ഓക്സിജൻ വിതരണം കമ്പനി നിര്‍ത്തിയപ്പോള്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികൾ പിടഞ്ഞു മരിച്ചു. യുപിയിലെ ഖരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലം കൂടിയാണ് ഖരഖ്പൂര്‍. ബിആർഡി ആശുപത്രിയിലാണ് 30 കുഞ്ഞുങ്ങൾ മരിച്ചതെന്ന് ജില്ലാ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കുടിശിഖ മുടങ്ങിയപ്പോള്‍ ഓക്സിജന്‍ വിതരണം നിര്‍ത്തുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ അത് ഗൌനിച്ചില്ല എന്ന് ആരോപണമുണ്ട്.
പോലീസും, ജില്ലാ അധികൃതരും അന്വേഷണം തുടങ്ങിയിട്ടുണ്ട്.