കൊൽക്കത്ത ന്യൂസിൽനിന്ന് തന്നെ ഒഴിവാക്കിയത് ദിലീപ്

0
28324

എട്ടുവർഷം മുൻപാണ് കൊൽക്കത്ത ന്യൂസിൽ നിന്ന് നായകൻ ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണൻ. ഒഴിവാക്കിയ വിവരം അണിയറപ്രവർത്തകിൽ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ശരിക്കും ആ ഒഴിവാക്കൽ ലക്ഷ്മി രാമകൃഷ്ണനെ നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു: ഞാൻ ഭാഗ്യമില്ലാത്തവളാണോ? വർഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വർഷമാണ് ലക്ഷ്മി രാമകൃഷ്ണന് ഉത്തരം ലഭിച്ചത്: അല്ല, ഞാൻ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.

”എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാൻ വിളിച്ചു ചോദിച്ചു. അപ്പോൾ അദ്ദേഹം ഉരുണ്ട് കളിച്ചു.  കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാൽ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞു ഞാൻ മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാൽ എന്നെ ഒഴിവാക്കുവാൻ അതിലെ നായകൻ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദർഭമാണത്.

പക്ഷേ ഇപ്പോൾ ഹാപ്പിയാണ്  മലയാളത്തിലെ തന്റെ ആദ്യ ഹിറ്റിൽ. ‘ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം’ കഴിഞ്ഞ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്നാണ്. ചിത്രത്തിൽ രൺജിപ്പണിക്കർ അവതരിപ്പിച്ച ജേക്കബ്ബ് സക്കറിയയുടെ ഭാര്യയും, നിവിൻ പോളിയുൾപ്പെടെ നാല് മക്കളുടെ അമ്മയുമായ ഷേർളി എന്ന കഥാപാത്രമായി അതിഗംഭീരമായ അഭിനയമാണ് ലക്ഷ്മി കാഴ്ചവച്ചത്. ചിത്രം കണ്ടവരൊല്ലാം ചോദിച്ചിരുന്നു: ആ നടി ആരാണ്? നന്നായിട്ടുണ്ട് എന്നെല്ലാം.

LEAVE A REPLY

Please enter your comment!
Please enter your name here