ചികിത്സ നിഷേധിക്കപ്പെട്ട് തമിഴ്നാട്‌ സ്വദേശി മരിച്ച സംഭവം; ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിയമോപദേശം തേടി

0
76

കൊല്ലം: തമിഴ്നാട് സ്വദേശി ചികിത്സ നിഷേധിക്കപ്പെട്ട് മണിക്കൂറുകള്‍ ആംബുലന്‍സില്‍ കിടന്ന തമിഴ്‌നാട്‌ സ്വദേശി മരിച്ച സംഭവത്തില്‍ അറസ്റ്റിന് വഴി തെളിയുന്നു. ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശുപത്രികളിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിയമോപദേശം തേടി.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആറ് ആശുപത്രികളാണു മുരുകനു ചികിൽസ നിഷേധിച്ചത്. ഈ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യുന്നതിനു നിയma തടസ്സമുണ്ടോ എന്നാണു പോലീസ് ആരായുന്നത്. അതോടൊപ്പം ചികില്‍സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അറസ്റ്റ് അനിവാര്യമെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

മുഖ്യമന്ത്രി നിയമസഭയില്‍ മാപ്പ് പറഞ്ഞ സംഭവത്തിലെ കുറ്റക്കാരെ അവര്‍ ആരായാലും അറസ്റ്റ് ചെയ്യാതിരിക്കാന്‍ കഴിയില്ലാ എന്ന നിലപാടിലാണ് പോലീസ്. മുരുകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് അറിവുണ്ടായിരിക്കെയാണ് ഒരു ജീവന്‍ വെച്ച് അശ്രദ്ധമായ കളികളില്‍ ഡോക്ടര്‍മാര്‍ ഏര്‍പ്പെട്ടത് എന്നു പോലീസിനു വ്യക്തമായിട്ടുണ്ട്.

മുരുകന്റെ ജീവൻ രക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മനഃപൂർവമായ വീഴ്ചവരുത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരിക്കെയാണ് ഇവര്‍ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മടക്കിയയച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും നിരുത്തരവാദപരമായി പെരുമാറി എന്നു അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here