ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

0
97

നഗരത്തെ നടുക്കി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ മുട്ടിനകം നടുവത്തുശേരില്‍ ശീതള്‍ (29) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം.

കുത്തേറ്റ ഉടന്‍ യുവതി സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയുടെ ശരീരത്തില്‍ ഏഴ് തവണ കുത്തേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയെ കുത്തിയയാള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here