ജന്മാഷ്ടമീപുരസ്‌കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന്

0
113


ആലുവ ബാലസംസ്‌കാരകേന്ദ്രം ട്രസ്റ്റിന്റെ 21-ാമത് ജന്മാഷ്ടമീപുരസ്‌കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന്. 50,000 രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബര്‍ എട്ടിന് എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ബാലസംസാകാരകേന്ദ്രം ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷണന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, ഡി നാരായണശര്‍മ്മ, ഡോ. കെ എസ് രാധാകൃഷ്ണന്‍, ജി സതീഷ്‌കുമാര്‍ എന്നിവരടങ്ങിയ പുരസ്‌കാരനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജി സതീഷ്‌കുമാര്‍, ഡി നാരായണശര്‍മ്മ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here