ഡോക്‌ലാം; ഭൂട്ടാന്‍ വിദേശകാര്യമന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തി

0
108

ഡോക്‌ലാം വിഷയം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ദാംച്ചോ ദോര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വിഷയങ്ങളും സിക്കിമിലെ ഡോക്ലാമില്‍ ചൈനയുമായുള്ള തര്‍ക്കവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായാണ് കരുതുന്നത്.

ഇന്ത്യന്‍ സൈന്യം ദോക്ലാമിന്റെ സമീപ പ്രദേശത്ത് താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടേയും വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറുന്നത്.

എന്നാല്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. വളരെ അടുത്ത സുഹൃത്തും അയല്‍ക്കാരുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ദക്ഷിണേഷ്യയിലും ദക്ഷിണപൂര്‍വ്വ ഏഷ്യയിലുമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബി.ഐ.എം.എസ്.ടി.ഇസിയുടെ യോഗത്തിനായി നേപ്പാളിലെത്തിയതായിരുന്നു ഇരുവരും.

 

LEAVE A REPLY

Please enter your comment!
Please enter your name here