ഡോ ക് ലായിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുമെന്ന് പ്രതീക്ഷയുള്ളതായി ഭൂട്ടാൻ മന്ത്രി ഡാംചോ ദോർ‌ജി

0
96

കഠ്മണ്ഡു : ഡോ ക് ലായിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുമെന്ന് പ്രതീക്ഷിയുള്ളതായി ഭൂട്ടാൻ മന്ത്രി ഡാംചോ ദോർ‌ജി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഡാംചോ ദോർ‌ജി.

നേ കഠ്മണ്ഡുവിൽ നടന്ന ദക്ഷിണ, ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് സുഷമയും ദോർജിയും ചർച്ച നടത്തിയത്. ബംഗ്ലദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിലുള്ളത്.

ഡോ ക് ലാ സംഘര്‍ഷം നിലനില്‍ക്കുന്നതിന്നിടെയുള്ള ഇന്ത്യാ-ഭുട്ടാന്‍ ചര്‍ച്ച പ്രാധാന്യമര്‍ഹിക്കുന്ന നീക്കമായി. കാരണം ഭുട്ടാന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് . ഡോ ക് ലായില്‍ ചൈനയുടെ റോഡ്‌ നിര്‍മ്മാണത്തിന്നെതിരെ ഇന്ത്യ സൈന്യത്തെ അണിനിരത്തിയത്.

ഡോ ക് ലായില്‍ ഇരുരാജ്യങ്ങളെയും സംതൃപ്തരാക്കുന്ന പരിഹാരമാണ് വേണ്ടതെന്ന്‍ ദോര്‍ജി പറഞ്ഞു. ദോക് ലാ ചൈനയുടെ അധീനതയിലല്ലെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സുഷമയുമായുള്ള കൂടിക്കാഴ്ച ദോര്‍ജി നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here