തിരുവനന്തപുരം: ദളിത് യുവതിയായ പാര്‍ട്ടി പ്രവര്‍ത്തകയെ മര്ദ്ടിച്ചതിനറെ പേരില്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്കരനെതിരെ നടപടി വരാന്‍ സാധ്യത. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു പരാതി പോയതോടെയാണ് സംസ്ഥാന നേതൃത്വത്തിനു ഇങ്ങിനെ നിര്‍ദ്ദേശം വന്നത്.
ആരോപണം ഉന്നയിച്ചത് ദളിത് യുവതിയായതിനാല്‍ അന്വേഷിച്ച് നടപടി കൈക്കൊള്ളാനാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത് എന്നു അറിയുന്നു. ഭാസ്ക്കരനില്‍ നിന്ന് മര്‍ദ്ദനം ഏറ്റ കാര്യം ബുധനാഴ്ച തന്നെ ആരോപണം ഉന്നയിച്ച പാര്‍ട്ടി പ്രവര്‍ത്തക ഷീല പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നൽകിയിരുന്നു.
പക്ഷെ നടപടി വരാത്തപ്പോള്‍ അവര്‍ കേന്ദ്ര നേതൃത്വത്തിനു പരത്തി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാനനേതൃത്വത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. മട്ടന്നൂർ നഗരസഭാ ചെയർമാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് ഭാസ്കരൻ.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തില്‍ സന്ദര്‍ശനത്തിനു എത്തിയ കെ.ഭാസ്കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞു. അത് കേട്ട ഭാസ്ക്കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തെന്നാണു പരാതി.
അനുനയ ശ്രമവുമായി നേതാക്കള്‍ എത്തിയെങ്കിലും ഷീല പാര്‍ട്ടി നേതൃത്വത്തിനു പരാതി എന്ന നിര്‍ബന്ധത്തില്‍ ഉറച്ചു നിന്നു. ഇതോടെയാണ് കേന്ദ്ര നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടത്.