ദിലീപിനെ കാണാന്‍ അമ്മ ജയിലില്‍; എത്തരുതെന്നു നിര്‍ദ്ദേശം നല്‍കിയിട്ടും എത്തി

0
149

കൊച്ചി: ദിലീപിനെ കാണാന്‍ അമ്മ ഒടുവില്‍ ജയിലില്‍ എത്തി. ആരും തന്നെ കാണാന്‍ ജയിലില്‍ എത്തരുത് എന്നു ദിലീപ് നിര്‍ബന്ധം പിടിച്ചിരുന്നുവെങ്കിലും അമ്മ നിര്‍ബന്ധപൂര്‍വ്വം ദിലീപിനെ കാണാന്‍ എത്തുകയായിരുന്നു. സഹോദരൻ അനൂപിനൊപ്പമാണ് അമ്മ ജയിലിലെത്തിയത്.

ദിലീപിന്റെ ജാമ്യം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് അമ്മയുടെ ജയില്‍ സന്ദര്‍ശനം നടന്നത്. ഭാര്യയായ കാവ്യ മാധവനോടും, മകള്‍ മീനാക്ഷിയോടും, അമ്മയോടും തന്നെ കാണാന്‍ എത്തരുതെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു.

ദിലീപിന്റെ ആരോഗ്യം ജയിലില്‍ മോശമാകുന്ന അവസ്ഥയിലാണ് അമ്മയുടെ സന്ദര്‍ശനം. ദിലീപിന്റെ അമ്മ വീട്ടില്‍ പോയപ്പോള്‍ ദിലീപിനെ കെട്ടിപ്പിടിച്ച് കരഞ്ഞതായി നിര്‍മ്മാതാവ് സുരേഷ്കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ചെവിയിലെ ഫ്ലൂയിഡിന്‍റെ പ്രശ്നം ദിലീപിനെ അലട്ടുന്നതായും തലകറക്കം ദിലീപിന് അനുഭവപ്പെടുന്നതായും സുരേഷ്കുമാര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here