ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ച പരിഗണിക്കും

0
94

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. പോലീസിന്റെ കണ്ടെത്തലുകളെ പ്രതിസന്ധിയില്‍ ആക്കുന്ന തരത്തിലുള്ളതാണ് പുതിയ ജാമ്യാപേക്ഷ. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും.

ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.

ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു. ഇതു പാടേ നിഷേധിച്ചാണു ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോള്‍ പറയുന്നതെന്നു ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷന്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here