ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും

0
56

കൊച്ചി: നടീ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജാമ്യഹര്‍ജി തള്ളിയവേളയില്‍ കേസിന്റെ മെറിറ്റില്‍ ഇടപെട്ട് ഹൈക്കോടതി നിരീക്ഷണങ്ങള്‍ നടത്തിയതിനാല്‍ പഴുതടച്ച ജാമ്യാപേക്ഷയാണ് ദിലീപിന്റെ പുതിയ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം നല്‍കുന്നത്.

ഹൈക്കോടതി ജാമ്യാപേക്ഷ നിരസിക്കുകയും എതിര്‍ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതിനാല്‍ പ്രമുഖ അഭിഭാഷകനായ കെ.രാംകുമാര്‍ ദിലീപിന്റെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ദിലീപ് കുറ്റക്കാരന്‍ എന്ന് ചൂണ്ടിക്കാട്ടുന്ന പോലീസ് വാദങ്ങളുടെ മുനയൊടിച്ചാണ് പുതിയ ജാമ്യാപേക്ഷ രാമന്‍പിള്ളയുടെ ടീം തയ്യാറാക്കിയിരിക്കുന്നത്.

ആദ്യ കുറ്റപത്രം പഠിച്ചാണ് രാമന്‍പിള്ള പോലീസ് നല്‍കിയ പുതിയ തെളിവുകള്‍ക്ക് എതിരെ നിലപാട് എടുക്കുന്നത്. ദിലീപ് ആണ് ഗൂഢാലോചന നടത്തിയതെങ്കില്‍ ദൃശ്യങ്ങളടങ്ങിയ ഫോൺ ദിലീപിനു കൈമാറുമായിരുന്നു. എന്നാൽ ഫോണ്‍ ദിലീപിന്റെ കൈവശം എത്തിയെന്ന് ഒരു തെളിവുകളും പോലീസിന്റെ കൈവശമില്ല.

പള്‍സര്‍ സുനി ദിലീപിനെ ബന്ധപ്പെടാന്‍ വഴി തേടിയത് നാദിർഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടാണ്. ദിലീപിനെ ഫോണ്‍ നമ്പര്‍ കൂടി പള്‍സര്‍ സുനിയുടെ കൈവശം ഇല്ലായിരുന്നു എന്ന് ഈ കാര്യം തെളിയിക്കുന്നു. ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here