നിസാന്‍ കണക്റ്റ് മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് നിസാന്‍ ഇന്ത്യ

0
111

മികച്ച ഡ്രൈവിങ് അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അറിയിപ്പുകളും വിവരങ്ങളും ഉപഭോക്താക്കളുടെ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കുന്ന നിസാന്‍ കണക്റ്റ്, നിസാന്‍ ഇന്ത്യ പുറത്തിറക്കി. നിസാന്റെ ഇന്റലി ജന്റ്‌മൊബിലിറ്റി കാഴ്ച്ചപ്പാടില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഡ്രൈവിങ് കൂടുതല്‍ ആകര്‍ഷകമാക്കുന്ന നിസാന്‍ കണക്റ്റ് കാറിനെ കൂടുതല്‍ സുരക്ഷയും സൗകര്യവും നല്‍കുന്ന പങ്കാളിയാക്കി മാറ്റുന്നു.

ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്യ്തതാണ് നിസാന്‍ കണക്റ്റ്. നിസാന്റെ മൈക്ര, സണ്ണി, ടെറോനോ തുടങ്ങിയ എല്ലാ വാഹനങ്ങള്‍ക്കും ലഭ്യമാണ്. 50ലേറെ കണക്റ്റഡ് ഫീച്ചറുകളുള്ള നിസാന്‍ കണക്റ്റ് 3 വര്‍ഷത്തെ സൗജന്യ സബ്‌സക്രിപ്ഷനോട് കൂടിയും ഒരു വര്‍ഷത്തെ നിസാന്‍ വാറണ്ടിയോടും കൂടിയാണ് എത്തുന്നത്.

നിസാന്‍ കണക്റ്റ് സാങ്കേതിക വിദ്യയിലൂടെ കൂടുതല്‍ സുഖ- സൗകര്യങ്ങളും സുരക്ഷിതത്വവും പ്രധാനം ചെയ്യുന്നു. ഡ്രൈവിങ്ങ് അനുഭവം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ഭാഗമായാണ് നിസാന്‍ കണക്റ്റ് രൂപ കല്‍പ്പന ചെയ്യ്തിരിക്കുന്നതെന്ന് നിസാന്‍ ഇന്ത്യ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി അരുണ്‍ മല്‍ഹോത്ര പറഞ്ഞു.
നിസാന്‍ കണക്റ്റിലൂടെ ആയാസരഹിതമായ ഡ്രൈവിങ്ങ് അനുഭവത്തോടൊപ്പം ഉപഭോക്താക്കളുടെ ജീവിതശൈലിയും സംയോജിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് റെനോ-നി സാന്‍ ടെക്‌നോളജി ബിസിനസ് സെന്റര്‍ ഇന്ത്യ എംഡി കൃഷ്ണ സുന്ദര രാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here