പഠന നിലവാരം അനുസരിച്ച് ഒരു ക്ലാസില്‍ രണ്ടു യൂണീഫോം; സ്‌കൂളിനെതിരെ കേസ്

0
96

മലപ്പുറം: പഠന നിലവാരം അനുസരിച്ച് ഒരു ക്ലാസിലെ കുട്ടികള്‍ക്ക് രണ്ടു തരത്തിലുള്ള യൂണിഫോം സംവിധാനം നടപ്പാക്കി മലപ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. മലപ്പുറം പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാനേജ്മെന്റാണ് ഇത്തരത്തിലൊരു സമ്പ്രദായം നടപ്പാക്കിയിരിക്കുന്നത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം യൂണിഫോമാണ് സ്‌കൂളില്‍ ഉള്ളത്. യൂണിഫോമില്‍ തിരിവ് വേണ്ടന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും ഇത് മാറ്റാന്‍ മാനേജ്മെന്റ് തയാറായിട്ടില്ല.

ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അതിനാല്‍ യൂണിഫോം ഏകീകരിക്കണമെന്നും ചൈല്‍ഡ് ലൈന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ നിലപാടില്‍ സ്‌കൂള്‍ അധികൃതര്‍ ഉറച്ചു നില്‍ക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here