പനീര്‍സെല്‍വം-എടപ്പാടി വിഭാഗങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; എന്‍ഡിഎ പ്രവേശനം മുഖ്യ അജണ്ട

0
127


ന്യൂഡൽഹി: അണ്ണാഡിഎംകെയിലെ പനീര്‍സെല്‍വം-എടപ്പാടി വിഭാഗങ്ങള്‍ യോജിച്ച് എന്‍ഡിഎയിലെ മുന്നണിയാകാന്‍ വഴിയൊരുങ്ങുന്നു. ഈ ആവശ്യം മുന്‍ നിര്‍ത്തി ഇന്ന് ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി  തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൂടിക്കാഴ്ച നടത്തും.

ഇരുവിഭാഗങ്ങളും യോജിച്ച് എൻഡിഎയിലേക്ക് പ്രവേശിക്കാനാണു തീരുമാനം. പാര്‍ട്ടി പിടിച്ച്ചടക്കുന്നതിന്റെ ഭാഗമായി ശികലയ്ക്കെതിരെയും ദിനകരനെതിരെയും കഴിഞ്ഞദിവസം ഇവര്‍ പ്രമേയം പാസാക്കിയിരുന്നു.

ശശികലയുടെ സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണ്. ദിനകരനു പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അധികാരമില്ല. പ്രമേയത്തിൽ പറയുന്നു. ശശികല– ദിനകരൻ പക്ഷത്തിനു കനത്ത തിരിച്ചടിയായാണ് ഈ പ്രമേയം വിലയിരുത്തുന്നത്.

തെക്കേ ഇന്ത്യയില്‍ ആധിപത്യത്തിനു കഴിയാതെ ഉഴലുന്ന ബിജെപിക്ക് ഒരു പിടിവള്ളിയാകുകയാണ് എഐഎഡിഎംകെയിലെ പുതുനീക്കങ്ങള്‍.

പനീര്‍സെല്‍വം-എടപ്പാടി വിഭാഗങ്ങളിലെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബംഗളൂര് ജയിലില്‍ തുടരുന്ന ശശികലയും, എഐഎഡിഎംകെ വിഭാഗം ജനറല്‍ സെക്രട്ടറിയായ ടി.ടി.വി.ദിനകരനും ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയ ഉള്‍ക്കരുത്ത് നേടാന്‍ എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാന്‍ ഒപി-ഇപിഎസ് വിഭാഗങ്ങള്‍ ശ്രമം തുടങ്ങിയത്.തമ്മില്‍ സഹകരിച്ചു ശശികല കുടുംബത്തെ പൂർണമായി മാറ്റിനിർത്താനാണ് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here