പയ്യന്നൂർ;: പയ്യന്നൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സിപിഎം-ബിജെപി ചര്‍ച്ചയില്‍ ധാരണ. സംസ്ഥാനത്ത് നടക്കുന്ന ബിജെപി-സിപിഎം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പയ്യന്നൂരിലും സിപിഎം-ബിജെപി യോഗം നടന്നത്.
സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. താഴെത്തട്ടിലാണ് സംഘര്‍ഷ സാധ്യത എന്നതിനാല്‍ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും തീരുമാനമായി.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.നാരായണൻ, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, ബിജെപി സംസ്ഥാന കോഓർഡിനേറ്റർ കെ.രഞ്ജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.