പുകവലിക്കുമോ? എങ്കില്‍ നിങ്ങള്‍ ഹൈപ്പര്‍ സെന്‍സിറ്റീവാണ്

0
110
?????????????????????????????????????????

ലീലാവതി ആശുപത്രിയിലെ ഒരു പ്രമുഖ ശ്വാസകോശരോഗ വിദഗ്ദ്ധനായ ഡോ. പ്രഹ്ലാദ് പ്രഭു ദേശായി പറയുന്നത്, ‘ഏറ്റവും വലിയ വെല്ലുവിളി പുകവലിക്കാരില്‍ ഏതാണ്ട് എല്ലാവര്‍ക്കും പുകവലിയുടെ ദോഷ ഫലങ്ങളെ കുറിച്ചറിയാം എങ്കിലും, അവര്‍ പുകവലി തുടരുന്നു എന്നതാണ്. പുകവലി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉല്‍പാദന ക്ഷമത കൂട്ടാനും സഹായിക്കുന്നതായി അവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഏകദേശം 88% പുകവലിക്കാരും 24 വയസിനു മുമ്പാണ് ഈ ശീലം തുടങ്ങിയതെന്നും അവരില്‍ 55% വും വെറും ഒരു രസത്തിനു വേണ്ടിയാണ് പുകവലി തുടങ്ങിയതെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.

ചൂസ് ലൈഫ് നടത്തിയ പഠനം അനുസരിച്ച് പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ആയുള്ള പെരുമാറ്റം 200% കൂടുതലാണ്. അതുമാത്രമല്ല, പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ മാനസിക സമ്മര്‍ദ്ദം 178% വരെ ഉയര്‍ന്നിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപര്യാപ്തമായ ഉറക്കം, താത്പര്യക്കുറവ്, ഭക്ഷണം അമിതമായി കഴിക്കുകയോ അല്ലെങ്കില്‍ ആവശ്യത്തിനു കഴിക്കാതിരിക്കുകയോ, വീട്ടിലും ജോലിസ്ഥലത്തും കോപാകുലനാകുക തുടങ്ങിയ ലക്ഷണങ്ങളും ഇവര്‍ കാണിക്കുന്നു.

പുകവലിയുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അറിഞ്ഞിട്ടും, സര്‍വ്വേയില്‍ പങ്കെടുത്ത പുകവലിക്കാരില്‍ 74% വും പുകവലി ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്. ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ 4 പേരില്‍ 3 പേര്‍ക്കും സുഖമില്ലെങ്കില്‍ പോലും പുകവലിച്ചേ തീരൂ എന്നതാണ്. 10 ല്‍ 8 പേര്‍ക്ക് രാവിലെ ഉണര്‍ന്നാലുടന്‍ പുകവലിക്കവാനുള്ള പ്രേരണയുണ്ടാകുന്നു.

ഇതില്‍ ഏറ്റവും ഭയാനകമായ കാര്യം, പുകവലിക്കാരില്‍ 65 ശതമാനം പേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണെന്നതാണ്. പുകവലിക്കാരില്‍ 5ല്‍ 4 പേരിലും പുകവലിക്കാത്തവരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് (സി.ഓ) അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും സി ഓ യുടെ ഉയര്‍ന്ന അളവും ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

91 ശതമാനം പുകവലിക്കാരോടും പുകവലി ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ടെന്ന് പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍ വ്യക്തമാക്കുന്നു. നിര്‍ഭാഗ്യവശാല്‍ 75% പുകവലിക്കാരും 3 മാസത്തിനുള്ളില്‍ വീണ്ടും പുകവലി തുടങ്ങി. പുകവലി ഉപേക്ഷിക്കുന്നത് ശ്രമകരമായ ഒരു ദൗത്യമാണ്, മിക്ക ആളുകളും ഇതില്‍ വിജയം നേടുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. പല നഗരങ്ങളിലും പുകവലി ഉപേക്ഷിക്കുന്നതില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സമാനമാണ്.

പലരും ഒരു തമാശയ്ക്ക് പുകവലി തുടങ്ങുകയും ക്രമേണ അതിന്റെ അടിമയായി മാറുകയും ചെയ്യുന്നു. ഈ ശീലങ്ങളുടെ ആശ്രിതത്വം വളരെ ഉയര്‍ന്നതാണ്, അതിനാല്‍ പല ഉദ്ദ്യേമങ്ങള്‍ക്കുശേഷവും, പുകവലിക്കുന്നവര്‍ അതില്‍ വിജയിക്കാതെ പോകുന്നു. മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ച ജോലിഭാരവും പുകവലിക്കാനുള്ള പ്രേരണയായി പലപ്പോഴും കണക്കാക്കപ്പെടുന്നു. എന്നാല്‍ അത് നിങ്ങളള്‍ക്ക് താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നത്. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ദോഷകരമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പുകവലിക്കാനായി സിഗരറ്റ് കൈയിലെടുക്കുന്ന ഓരോരുത്തരും ഇക്കാര്യം ചിന്തിക്കണം .” വിക്രം ഹോസ്പിറ്റലിലെ പ്രമുഖ കണ്‍സള്‍ട്ടന്റ് പള്‍മോണോളജിസ്റ്റ് ഡോ. വസുനേത്ര കാസര്‍ഗോഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here