പോർച്ചുഗലിലെ ഉണ്ടമ്പൊരി കഴിക്കാത്തതിന്റെ വിഷമത്തിലാണ് മമ്മൂട്ടി

0
1212

വിദേശ യാത്രകളിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിക്കുന്നയാളാണ് മമ്മൂട്ടി. എന്നാൽ പോർച്ചുഗൽ യാത്രയിൽ നമ്മുടെ ഉണ്ടമ്പൊരി പോലുള്ള പലഹാരം കഴിക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് മമ്മൂട്ടി. അവിടെ പേ സ്റ്റിഡ് ഡി ബേലം എന്നൊരു റസ്റ്റോറന്റുണ്ട്. അരമണിക്കൂർ കാത്ത് നിന്നാണ് റസ്റ്റോറന്റിൽ ഇരിക്കാൻ ഇടം കിട്ടിയത്. നോക്കിയപ്പോ നമ്മുടെ ഉണ്ടമ്പൊരു പോലൊരു സാധനം. നമ്മുടെ ചായ, പഴംപൊരി, ചക്കയപ്പം പോലുള്ള സാധനങ്ങളെല്ലാം ആ റസ്റ്ററന്റിൽ ഉണ്ടായിരുന്നു. കഷ്ടകാലത്തിന് ഉച്ചയൂണ് കഴിഞ്ഞാണ് താരം അവിടെ എത്തിയത്. ഒന്നും ടേസ്റ്റ് ചെയ്യാൻ പറ്റിയില്ല.

ബേലത്തെ ചെറിയ കടകളിൽ ഇടിയപ്പത്തിന്റെ അച്ച്, പുട്ടുകുറ്റി, അരിപ്പക്കയില് എന്നിവ വിൽക്കാൻ വച്ചിട്ടുണ്ട്. പണ്ട് നമ്മുടെ ഉൽവസപ്പറമ്പുകളിൽ കിട്ടിയിരുന്ന, ഞെക്കുമ്പ ചാടുന്ന കളിപ്പാട്ടമില്ലേ, സർക്കസുകാരന്റെ , അതൊക്കെ അവിടെ വിൽക്കാനുണ്ട്. പോർച്ചുഗലിൽ പോകുമ്പോഴെല്ലാം താരം ഏറ്റവും കൂടുതൽ കഴിക്കുന്നത് സാർഡിനാണ്. അതായത് നമ്മുടെ ചാള. ഒരു പ്ലേറ്റ് ചാള പറഞ്ഞാൽ ആറ് ചാള പൊരിച്ചത് കിട്ടും. നമ്മുടെ കയ്യുടെ നീളമുണ്ട് ഒന്നിന്. നമ്മുടെ നാട്ടിൽ കിട്ടുന്ന ഒമാൻ ചാളയേക്കാൾ വല്യ ചാലയാണെന്ന് മമ്മൂട്ടി പറയുന്നു. മീനുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് മമ്മൂട്ടി.

പോർച്ചുഗലിൽ ചാള വിശിഷ്ട ഭോജ്യമാണ്. എത്യോപ്യയിൽ പോയപ്പോൾ അവിടെ മുറം പോലുള്ള പാത്രത്തിലാണ് ഭക്ഷണം വിളമ്പുന്നത്. എല്ലാവരും അതിന ്ചുറ്റുമിരുന്ന് കഴിക്കും. അവിടുത്തെ പുളിയില്ലാത്ത അപ്പം താരത്തിന് ഏറെ ഇഷ്ടമായി. കമ്പോഡിയ ദരിദ്ര രാഷ്ട്രമാണെങ്കിലും അവിടുത്തെ ഒരു ഹോട്ടലിൽ നിന്ന് റൈസും ഫിഷ് കറിയും ഓർഡർ ചെയ്ത കഥയും താരം പറയുന്നു. നീളത്തിലുള്ള മീൻ ഫ്രൈയാണ്. പിന്നെ കൊണ്ടുവന്നത് കരിക്കാണ്. അതിനുള്ളിൽ തേങ്ങയരച്ച മീൻ കറി. താരം രണ്ട് പേർ ഓർഡർ ചെയ്തു. പക്ഷെ, അത് കമ്പോഡിയയിലെ അല്ല, തായ്‌ലന്റിലെ കറികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here