ബ്ലൂവെയില്‍ ഗെയിം: മരണക്കളിയില്‍ നിന്ന് വിദ്യാര്‍ഥിയെ രക്ഷിച്ച് അധ്യാപകന്‍

0
93

ബ്ലൂവെയില്‍ ഗെയിമിന്റെ മരണക്കളിയില്‍ നിന്നും വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി അധ്യാപകന്‍. ഗെയിമിന്റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെയാണ് അധ്യാപകന്റെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടലോടുകൂടി രക്ഷപ്പെടുത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ചമേലി ദേവി പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു ഗെയിമിന്റെ 50-ാം ലെവല്‍ പൂര്‍ത്തികരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടാനൊരുങ്ങിയത്. വിദ്യാര്‍ത്ഥി ജനലിലൂടെ പുറത്തേക്ക് ചാടാന്‍ ശ്രമിക്കുന്നത് സഹപാഠികളുടെ ശ്രദ്ധയില്‍ പെട്ടതിനാലാണ് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.

ഈ ഗെയിമിന്റെ അവസാനഘട്ടം രണ്ടുകോടി രൂപയാണ് വാഗ്ദാനം. മൊബൈലില്‍ ഗെയിം കളിച്ച കുട്ടി അവസാനം ഘട്ടം പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടാന്‍ തയ്യാറാകുകയാണ്. കുട്ടി ഗെയിം കളിക്കാന്‍ പിതാവിന്റെ മൊബൈലായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാല്‍ കുട്ടി ഗെയിം കളിച്ചതിന്‍പ്രാകാരമാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്ന വാദം പോലീസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഇതിനുകാരണം ഗെയിംമിന്റെ ഓരോ ലെവല്‍ കഴിയുമ്പോഴും കയ്യില്‍ മുറിവേല്‍പ്പിക്കണമെന്നാണ് നിയമം. ഗെയിം നിയമപ്രകാരം 50 ലെവല്‍ ആകുമ്പോള്‍ തിമിംഗലത്തിന്റെ രൂപത്തില്‍ 50 മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടാകണം. കുട്ടിയുടെ ശരീരത്തില്‍ ഇത്തരം മുറിവുകള്‍ കാണാത്തതിനാലാണു പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്.

ബ്ലൂവെയില്‍ എന്ന കൊലയാളി ഗെയിമിനു ഇരയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഏഴുനില കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തിരുന്നു. റഷ്യയിലാണ് ഗെയിം ആദ്യം പ്രചരിച്ചത്. ഈ കൊലയാളി ഗെയിം നിര്‍മ്മിച്ചത് ഫിലിപ്പ് ബുഡെയ്കിന്‍ (22) ആണ്. ഇയാളിപ്പോള്‍ സൈബീരിയന്‍ ജയിലില്‍ മൂന്നു വര്‍ഷത്തെ തടവിലാണ്. ലോകവ്യാപകമായി 130ല്‍ അധികം കുട്ടികളുടെ ആത്മഹത്യയ്ക്ക് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here