മന്ത്രിമാരും എംഎല്‍എമാരും അടങ്ങിയ വാട്സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ; അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്

0
85

തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും അടങ്ങിയ വാട്സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ വന്ന സംഭവം പുകയുന്നു. ഒരു യുവതിയുടെ 24 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് ഗ്രൂപ്പില്‍ എത്തിയത്. അയച്ച ആളെ തിരഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ കണ്ട ഉന്നതര്‍ ഞെട്ടിപ്പോയി. അതിലും ഞെട്ടല്‍ വാട്സ് അപ്പ് സന്ദേശം അയച്ചത് എവിടെനിന്ന് എന്നു മനസിലായപ്പോഴാണ്.

ഗ്രൂപ്പിലേക്ക് വാട്സ് അപ് സന്ദേശം അയച്ചത് പാര്‍ട്ടി പത്രത്തിലെ ജീവനക്കാരന്‍. ജീവനക്കാരന് സന്ദേശം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ വ്യക്തിയില്‍ നിന്ന്. സംഭവം വന്‍ വിവാദം സൃഷ്ടിച്ചപ്പോള്‍ ഒപ്പം അന്വേഷണവും വന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വന്ന പാകപ്പിഴവാണ് ഈ ഗ്രൂപിലേക്ക് സന്ദേശം പോകാന്‍ കാരണമെന്നാണ് പാര്‍ട്ടി പത്രത്തിലെ ജീവനക്കാരന്റെ വിശദീകരണം. അയച്ചു തന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന്‍ ആണെന്ന് പത്രത്തിലെ ജീവനക്കാരന്‍ തുറന്നു പറയുകയും ചെയ്തു. ഇതോടെ അന്വേഷണം തുടങ്ങി.

വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എംഎൽഎമാരായ പി.സി.ജോർജ്, വി.ഡി.സതീശൻ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പിൽ നിന്നു അഡ്മിൻ പുറത്താക്കി.അതോടെയാണ് വീഡിയോ സന്ദേശം കാണാത്തവരും സംഭവങ്ങള്‍ ശ്രദ്ധിക്കുന്നത്.

എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെ പേരിലാണ് ആരോപണം എന്നതിനാല്‍ അന്വേഷണത്തിനു ഗൌരവമുഖവും കൈവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here