മാധ്യമപ്രവർത്തകയുടെ ആത്മഹത്യ ശ്രമം; നാല് മാധ്യമപ്രവർത്തകർക്കെതിരെ കേസ്

0
85

സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് മാധ്യമപ്രവർത്തക ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ചാനൽ മേധാവിയടക്കം നാല് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ന്യൂസ് 18കേരളം എഡിറ്റർ രാജീവ് ദേവരാജ്, മാധ്യമപ്രവർത്തകരായ ലല്ലു ശശിധരൻ, സി.എൻ. പ്രകാശ്, ദിലീപ് കുമാർ എന്നിവർക്കെതിരെയാണ് ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ മോശം പ്രകടനത്തെ തുടർന്ന് വ്യാഴാഴ്ചയാണ് യുവതി‍യടക്കം 17 പേർക്ക് സ്ഥാപനം പിരിച്ചുവിടൽ നോട്ടീസ് നൽകി‍യത്. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് യുവതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കഴക്കൂട്ടം സി.ഐ അജയ്കുമാറിനാണ് അന്വേഷണച്ചുമതല. അതേസമയം സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടലിനെതിരെ കൂടുതൽ ജീവനക്കാർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ പിരിച്ചുവി​​െട്ടന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here