രാജസ്ഥാനിലുള്ള സര്‍വകലാശാലകളില്‍ ഗാന്ധി ജയന്തിക്ക് അവധിയില്ല

0
65

രാജസ്ഥാനിലുള്ള സര്‍വകലാശാലകള്‍ക്ക് ഇത്തവണ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ അവധിയില്ല. ഗവര്‍ണര്‍ കല്യണ്‍ സിങ്ങിന്റെ ഓഫീസാണ് അവധിദിനങ്ങളുടെ കലണ്ടര്‍ പുറത്തിറക്കിയത്.

ഒക്ടോബര്‍ മാസത്തില്‍ രണ്ട് അവധികളാണ് ഉള്ളത് മുഹറത്തിനും ദീപാവലിക്കും. അതേസമയം രംദേവ്, ഗുരു നാനാക്ക്, ബി ആര്‍ അംബേദ്കര്‍, വര്‍ധമാന മഹാവീരന്‍, മഹാറാണ പ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നല്‍കിയിട്ടുമുണ്ട്.

സംസ്ഥാനത്തെ പന്ത്രണ്ട് സര്‍വകലാശാലകള്‍ക്ക് രണ്ടുമാസം മുമ്പേ അവധിപ്പട്ടിക അയച്ചു കൊടുത്തിരുന്നു. ചില സര്‍വകലാശാലകള്‍ ഈ പട്ടിക അംഗീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഗവേണിങ് കൗണ്‍സിലുകളുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്.

ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാത്തതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കിരണ്‍ മഹേശ്വര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here