അടുത്ത വര്‍ഷം ഫെബ്രുവരി ആകുമ്പോഴേക്കും രാജ്യത്ത് പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചയുണ്ടാകില്ലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയുടെ രണ്ടാം ഭാഗത്തിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. നേരത്തെ 6.75 മുതല്‍ 7.5 ശതമാനം വരെ ജി.ഡി.പി വളര്‍ച്ച രാജ്യത്ത് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജി.എസ്.ടി, കാര്‍ഷിക വായ്പകള്‍ എഴുതിതള്ളല്‍ എന്നിവയെല്ലാം സമ്പദ്വ്യവസ്ഥയില് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പവര്‍, ടെലികമ്മ്യൂണിക്കേഷന്‍ പോലുള്ള മേഖലയിലെ വരുമാനത്തിന്റെ കുറവ് ജി.ഡി.പിയില്‍ നിര്‍ണായകമാവുമെന്നും സര്‍വേ പറയുന്നു.എന്നാല്‍ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചത് പോലെ നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിക്കുമെന്നും സര്‍വേയില്‍ പരാമര്‍ശിക്കുന്നുണ്ട്.