ലിയു സിയാവോബോയുടെ ഭാര്യയ്ക്ക് മെസിയുടെ ചിത്രം നല്‍കാന്‍ ആഗ്രഹിച്ച ഹൊവാഡ് ലാമിനു നേരെ ചൈനയുടെ സ്റ്റേപ്പിള്‍ ആക്രമണം

0
111

ഹോങ്കോങ്: ലിയു സിയാവോബോയുടെ ഭാര്യയ്ക്ക് മെസിയുടെ ചിത്രം നല്‍കാന്‍ ആഗ്രഹിച്ച ജനാധിപത്യ പ്രവർത്തകനായ ഹൊവാഡ് ലാമിനു നേരെ ചൈനയുടെ സ്റ്റേപ്പിള്‍ ആക്രമണം. ബാർസിലോണയ്ക്ക് കത്തയച്ച് വരുത്തിയ മെസി ചിത്രം ലിയു സിയാവോബോയ്ക്ക് നല്‍കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

കാരഗൃഹ വാസത്തിന്നിടെ ലിയു സിയാവോബോ മരിച്ചിരുന്നു. അദ്ദേഹം ചിത്രം സിയാവോബോയുടെ ഭാര്യയ്ക്ക് കൈമാറാന്‍ ആഗ്രഹിച്ചു. സംഭവം അറിഞ്ഞെത്തിയ ചൈനീസ് ഏജന്റുമാര്‍ ഹൊവാഡ് ലാമിന്റെ തട്ടിക്കൊണ്ടു പോയി കുരിശു നല്‍കാം എന്ന് പറഞ്ഞു സ്റ്റേപ്പിള്‍ പിന്നുകള്‍ ശരീരത്ത് അടിച്ചു കയറ്റുകയായിരുന്നു.

”തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആക്രമവും വലിയ കുറ്റമാണ് ഹോങ്കോങ്ങിൽ. ചൈനയോടു ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം ആക്രമങ്ങൾ ചൈന അവസാനിപ്പിക്കണം, ആവർത്തിക്കരുത്. സംഭവത്തിൽ ഹോങ്കോങ്ങ് വിശദമായ അന്വേഷണം നടത്തണം.” ലാമിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലാം ച്യൂക് ടിങ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here