വിപുലമായ പദ്ധതികളും സൗജന്യ സേവനങ്ങളുമായി എറണാകുളം ജില്ലാസഹകരണ ബാങ്ക്

0
120


പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്ന പുതിയ പദ്ധതികളുമായി എറണാകുളം ജില്ലാ സഹകരണ ബാങ്ക്. ജില്ലാ ബാങ്കിന്റെയും ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ഇടപാടുകാര്‍ക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാവുന്നതടക്കമുള്ള സംവിധാനങ്ങളാണ് നിലവില്‍വരുന്നത്. പുതിയ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച പകല്‍ 11ന് കാക്കനാട്ടെ ബാങ്കിന്റെ ഹെഡോഫീസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ ബി ഓമനക്കുട്ടനും അഡ്മിനിസ്‌ട്രേറ്റര്‍ എം എസ് ലൈലയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് വായ്പ റുപേ കെസിസി, എടിഎം കാര്‍ഡുവഴി നല്‍കാന്‍ ബാങ്ക് സ്വന്തമായി വികസിപ്പിച്ച സംവിധാനം, കുറഞ്ഞ പലിശയ്ക്ക് ഭവന നിര്‍മാണ വായ്പ നല്‍കുന്ന ഗ്രാമസമൃദ്ധി വായ്പ പദ്ധതി, പ്രാഥമിക സംഘത്തില്‍നിന്ന് രാജ്യത്തെ ഏതു ഭാഗത്തേക്കും പണം അയക്കാവുന്ന ആര്‍ടിജിഎസ്-എന്‍ഇഎഫ്ടി സംവിധാനം, കച്ചവടക്കാര്‍ക്ക് പണമിടിപാടിനായി എംപിഒഎസ് മെഷീനുകളുടെ വിതരണം, ബാങ്കിങ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ചാര്‍ജ്‌ലെസ് ബാങ്കിങ്, മൈക്രോ എടിഎം മെഷീന്‍ വിതരണം, ഓണ വിപണി എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here