വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയില്‍

0
132

ന്യൂഡൽഹി: വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.അബ്‌ദുൽ നസീർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

ആറന്മുളയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് എജന്റ്റ് സോജിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ വീണയുടെ തിരഞ്ഞെടുപ്പ് തള്ളണമെന്ന സമാന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

അതിനെ തുടര്‍ന്നാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭർത്താവിന്റെ വിദേശ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ മറച്ചുവച്ചുവെന്നും മതചിഹ്നങ്ങളും വിശ്വാസവും മുതലെടുത്ത് പ്രചാരണം നടത്തിയെന്നുമുള്ള ഹര്‍ജിയിലെ വാദം ഹൈക്കോടതി കോടതി തള്ളുകയായിരുന്നു.

ഹർജിക്കാരന്റെ വാദങ്ങൾ നിയമാനുസൃതം നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here