വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

0
60

രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുക്കും.

ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും.

LEAVE A REPLY

Please enter your comment!
Please enter your name here