വ്യോമസേനയുടെ ആളില്ലാ വിമാനം തകര്‍ന്നു വീണു

0
63


ഇന്ത്യ വ്യോമസേനയുടെ ആളില്ലാ വിമാനം ജമ്മു കശ്മീരില്‍ തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ കത്വ ജില്ലയിലെ ലഡോലി ഗ്രാമത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. പുലര്‍ച്ചെ 3.30ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. അപകടത്തില്‍ ആളപയങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യ-പാക് അതിര്‍ത്തി ജില്ലയായ കത്വ പലതവണ തീവ്രവാദി ഭീഷണി നേരിട്ടിട്ടുണ്ട്. അതിനാല്‍ സംഭവത്തെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസും വ്യോമസേനയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here