ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കല്‍; അപ്പീലിനു തയ്യാറെടുത്ത് ബി.സി.സി.ഐ

0
63

മലയാളി ക്രിക്കറ്റ്താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കി കൊണ്ട് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിനെതിരെ ബി.സി.സി.ഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ബി.സി.സി.ഐ. തീരുമാനിച്ചിരിക്കുന്നത്.

ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹൈക്കടതിയുടെ ഉത്തരവ് ബി.സി.സി.ഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

എന്നാല്‍ അപ്പീല്‍ പോകുന്ന കാര്യം ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്പോള്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം.

തുടര്‍ന്ന് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പട്യാല സെഷന്‍സ് കോടതി മലയാളി താരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here