സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ സോണി പിക്ച്ചേഴ്സ് നെറ്റ് വര്‍ക്കില്‍

0
85

 

 

 

 

 

 

 

 

 

 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആവേശകരമായ കഥ പറയുന്ന ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ഈ സ്വാതന്ത്ര്യദിനത്തില്‍ സോണി പിക്ച്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഒരേ സമയം വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യും. സാധാരണയില്‍ നിന്നു വ്യത്യസ്തമായി വിവിധ ഭാഷകളില്‍ ചിത്രം സംപ്രേഷണം ചെയ്യും. നെറ്റ്വര്‍ക്കിലെ അഞ്ചു വ്യത്യസ്ത ഭാഷകളിലുള്ള ഏഴ് ചാനലുകളിലാണ് ചിത്രം സംപ്രേഷണം ചെയ്യുക. ഇതുവഴി പ്രേക്ഷകര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ഭാഷയില്‍ ചിത്രം ആസ്വദിക്കാം. ഓഗസ്റ്റ് 15 രാത്രി എട്ടിന് സോണി മാക്സ്, സോണി മാക്സ് എച്ച്ഡി ചാനലുകളില്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സോണി മാക്സ്2 വില്‍ മറാത്തിയിലും സോണി പിക്സ്, സോണി പിക്സ് എച്ച്ഡി, സോണി സിക്സ്, സോണി സിക്സ് എച്ച്ഡി എന്നീ ചാനലുകളില്‍ ഇംഗ്ലീഷിലും ചിത്രം പ്രദര്‍ശിപ്പിക്കും.

ഇന്ത്യയിലെ 700 ദശലക്ഷത്തിലധികം പ്രേക്ഷകരിലെത്തിച്ച് ഈ സ്വാതന്ത്ര്യദിനത്തില്‍ എസ്പിഎന്നിന്റെ സ്പോര്‍ട്ട്സ് അംബാസഡര്‍ കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകരെ വൈകാരികമായി ഒന്നിപ്പിക്കുന്നതിലൂടെ രാജ്യത്തെയും എസ്പിഎന്‍ ഒന്നിച്ചു ചേര്‍ക്കുകയാണ്.എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്ത് രവി ഭാഗ്ചന്ദ്ക നിര്‍മ്മിച്ച ചിത്രം ടെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് ജീവിതവും വ്യക്തി ജീവിതവും സൂക്ഷ്മമായി ആവിഷ്‌ക്കരിക്കുന്ന ജീവചരിത്രപരമായ സിനിമയാണ്. ഇതുവരെ ആരും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത സച്ചിന്റെ ജീവിതത്തിലെ ചില വശങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മാച്ചുകളുടെയും സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമൊപ്പമുള്ള അഭിമുഖങ്ങളുടെയും യഥാര്‍ഥ ഫൂട്ടേജുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയവരടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സിനിമാഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പു കൂടിയാണ് ഈ ജീവചരിത്ര സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here