സാംസങിന്റെ ആഗോള ഓഡിയോ ഉപകരണ ശ്രേണി ഇന്ത്യയിലേക്ക്

0
115

സാംസങിന്റെ ആഗോള ഓഡിയോ ഉപകരണ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗോള ശ്രേണിയിലെ പോര്‍ട്ടബിള്‍ സ്പീക്കറുകളായ ലെവല്‍ ബോക്‌സ് സ്ലിം, ബോട്ടില്‍ ആന്‍ഡ് ദി സ്‌കൂപ് എന്നിവയും അവതരിപ്പിച്ചു. ലെവല്‍ ആക്റ്റീവ്, റെക്റ്റാംഗിള്‍ ഹെഡ്‌സെറ്റ് എന്നിവ അവതരിപ്പിച്ചുകൊണ്ട്സാംസങിന്റെ ഹെഡ്‌സെറ്റ് ശ്രേണിയും വിപുലമാക്കി.

നൂതനമായ സ്റ്റൈലും മികച്ച പ്രകടനവും കൊണ്ട് സാംസങിന്റെ പുതിയ ഓഡിയോ ശ്രേണി ഉപഭോക്താക്കള്‍ക്ക് പുതിയ ഓഡിയോ അനുഭവം പകരും. നൂതനമായ സ്യഷ്ടികള്‍
സാംസങ് എന്നും മുന്നില്‍ നില്‍ക്കുന്നുവെന്നും പുതിയ ഓഡിയോ ശ്രേണി മൊബൈല്‍ എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ സാംസങിന്റെ സ്ഥാനം ഉറപ്പിക്കുമെന്നും രൂപത്തിലും പ്രകടനത്തിലും മികവു പുലര്‍ത്തുന്ന പുതിയ ഓഡിയോ ഉപകരണ ങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തീര്‍ച്ചയായും നല്ലൊരു വിരുന്നാകുമെന്നും സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വാര്‍സി പറഞ്ഞു.

ഓഡിയോ സ്പീക്കറുകളും പവര്‍ബാങ്കും ഉള്‍പ്പെട്ട, സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇരട്ട ഉപകാരമുള്ള കോംബോയാണ് ലെവല്‍ ബോക്‌സ് സ്ലിം. കൈയിലും പിന്നിലെ പോക്കറ്റിലും സുഖമായി സൂക്ഷിക്കാവുന്ന രൂപകല്‍പ്പനയാണിതിന്. അതുകൊണ്ടു തന്നെ ഇത് അകത്തും പുറത്തും ഉപയോഗിക്കാം. വാട്ടര്‍ പ്രൂഫുമാണ്.

ലെവല്‍ ബോക്‌സ് സ്ലിമ്മിന്റെ 8 വാട്ട് ബ്ലൂടൂത്ത് സ്പീക്കര്‍ സന്തുലിതമായ ഓഡിയോ മികവു തരുന്നതിനാല്‍ ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ഉപയോഗിക്കാം. മൈക്രോഫോണിന്റെ സംയോജിത നോയിസ് റിഡക്ഷനും എക്കോ കാന്‍സലേഷനും ഉള്ളതിനാല്‍ എവിടെ ഉപയോഗിച്ചാലും വ്യക്തമായ ശബ്ദം നല്‍കുന്നു. 2600എം എഎച്ച് ബാറ്ററി 30 മണിക്കൂര്‍ നേരത്തേക്ക് തുടര്‍ച്ചയായ സംഗീതം കേള്‍ക്കാനുള്ള ആയുസ് നല്‍കുന്നു. പോര്‍ട്ടബിള്‍ ചാര്‍ജറിലും പ്രവര്‍ത്തിക്കും.

സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും സംഗീതം ആസ്വദിക്കുന്നതിന് ഇത് ഉപകരിക്കും. ബാറ്ററി സ്റ്റാറ്റസ് നോക്കി ശബ്ദം അഡ്ജസ്റ്റ് ചെയ്യാം.360 ഡിഗ്രി സറൗണ്ട് സൗണ്ട് നല്‍കുന്ന കുപ്പിയുടെ മാതൃകയിലുള്ള സാംസങ് വയര്‍ലെസ് സ്പീക്കര്‍ കേള്‍വിക്കു മാത്രമല്ല കാഴ്ചയ്ക്കും വിരുന്നാണ്. ഓഡിയോ ശബ്ദത്തിനനുസരിച്ച് പ്രകാശവും മാറികൊണ്ടിരിക്കും. പിടിച്ചു കൊണ്ടിരിക്കെ ചലിപ്പിച്ചാല്‍ സ്പീക്കറിലെ 16എം കളര്‍ എല്‍ഇഡി പ്രകാശിക്കും. ചെറിയ അനക്കങ്ങള്‍ പോലും പ്രകാശത്തിന്റെ നിറം മാറ്റും.

യാത്രാ വേളകളില്‍ ഉപയോഗിക്കാവുന്ന ശക്തമായ ഓഡിയോ ഉപകരണമാണ് സ്‌കൂപ് ഡിസൈനിലുള്ള വയര്‍ലെസ് സ്പീക്കര്‍. കൊണ്ടു നടക്കാന്‍ എളുപ്പമാണ്. സ്ട്രാപ്പുമുണ്ട്. ബ്ലൂടൂത്ത് എനേബിള്‍ഡ് ഹെഡ്‌സെറ്റാണ് ലെവല്‍ ആക്റ്റീവ്. സിലിക്കന്‍ എയര്‍ ഹുക്ക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും ആകര്‍ഷണീ യമായ പാക്കേജാണ് റെക്ക്റ്റാംഗിള്‍ ഹെഡ്‌സെറ്റ്.
ലെവല്‍ സ്ലിം ബോക്‌സിന് 6,699 രൂപയും ബോട്ടില്‍ സ്പീക്കറിന് 4,999 രൂപയും സ്‌കൂപ്പ് സ്പീക്കറിന് 2,799 രൂപയും, ലെവല്‍ ആക്റ്റീവിന് 4,999 രൂപയും റെക്ക്റ്റാംഗിള്‍ െഹഡ്‌സെറ്റിന് 1,899 രൂപയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here