സ്റ്റം സെല്‍ തെറാപ്പി : ന്യൂറോളജിക്കല്‍ തകരാറുകളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷ

0
396

ഭേദപ്പെടുത്താന്‍ കഴിയില്ലെന്ന് ഇതുവരെ കരുതിയിരുന്ന ന്യൂറോളജിക്കല്‍ തകരാറുകളുടെ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷയുമായി സ്റ്റെം സെല്‍ തെറാപ്പി. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ ഒന്നു മുതല്‍ മൂന്നു പേര്‍ക്ക് വരെ ഗ്ലോബല്‍ ഡവലപ്‌മെന്റ് ഡിലേ ബാധിക്കാറുണ്ട്.ഗ്ലോബല്‍ ഡിലേ ഡെവലപ്‌മെന്റ് (ജിഡിഡി) ജനിക്കുന്നതിനു മുമ്പേ, ആര്‍ജിച്ചിരിക്കേണ്ട മോട്ടോര്‍ ഫങ്ഷന്‍, മെന്റല്‍ ഫങ്ഷന്‍, പോസ്ച്ചറല്‍ ടോണ്‍ എന്നിവയില്‍ ഉണ്ടാകുന്ന അസാധാരണത്വങ്ങളാണ്.

നോണ്‍ പ്രോഗ്രസീവ് ആയ ബ്രെയിന്‍ ലീഷനുകളുടെ ഫലമായാണ് ഈ മോട്ടോര്‍ സിസ്റ്റത്തില്‍ അസാധാരണത്വം സംഭവിക്കുന്നത്. ഈ മോട്ടോര്‍ സിസ്റ്റമാണ് ശരീരത്തിന് ചലിക്കാനും ചലനങ്ങള്‍ നിയന്ത്രിക്കാനും ഉള്ള ശേഷി നല്‍കുന്നത്. ഈ സംവിധാനങ്ങളില്‍ അസാധാരണത്വം ഉണ്ടായാല്‍ അത് കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും ചലിക്കാനും നടക്കാനും ഉള്ള ശേഷിയേയും ബാധിക്കുമെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും മെഡിക്കല്‍ സര്‍വീസസ് മേധാവിയുമായ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു.

ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഡിലേ നിര്‍ണയിച്ച എറണാകുളം സ്വദേശിയായ മൂന്നു വയസ്സുകാരന്‍ സാവിയോ പി ജെയുടെ കേസ് റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ അവതരിപ്പിച്ചു. അവനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഒരു സങ്കീര്‍ണതകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പൂര്‍ണമായും മാസം തികഞ്ഞു തന്നെ ആയിരുന്നു അവനെ പ്രസവിച്ചതും, ജനിച്ച ഉടന്‍ അവന്‍ കരയുകയും ചെയ്തു. ശരീര’ഭാരവും സാധാരണമായിരുന്നു. പ്രസവാനന്തര സങ്കീര്‍ണതകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുമില്ല. പക്ഷേ കടുത്ത പനിയെത്തുടര്‍ന്ന് 1-2 വയസ്സിനിടയില്‍ മൂന്നു തവണ അവന് ചുഴലി ഉണ്ടായി. സാവിയോക്ക് 8 മാസം പ്രായമുണ്ടായിരുന്നപ്പോള്‍, അവന്റെ വളര്‍ച്ച മന്ദീ’ഭവിച്ചിരിക്കുന്നുവെന്ന് തോന്നിയതിനാല്‍ അവര്‍ ഒരു പീഡിയാട്രീഷ്യനെ കണ്ടു. വളര്‍ച്ച മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടതെന്നതിന് ആവശ്യമായ ഉത്തരം അവര്‍ക്ക് ലഭിച്ചില്ല.

അതിനു ശേഷമാണ് അവര്‍ ന്യൂറോളജിസ്റ്റിനെ കാണുന്നതും ഡിലേയിഡ് ഡെവലപ്‌മെന്റ് ഉണ്ടെന്ന് നിര്‍ണയിക്കുന്നതും. 9 മാസം പ്രായമുള്ളപ്പോഴാണ് അവന് ഡിലേയിഡ് ഡെവലപ്‌മെന്റ് ഉണ്ടെന്ന് നിര്‍ണയിച്ചത്. അവനെ ഒരു വര്‍ഷത്തോളം അക്വാപങ്ചറിനും ഫിസിയോതെറാപ്പിക്കും വിധേയമാക്കിയെങ്കിലും വലിയ മെച്ചപ്പെടലൊന്നും സാവിയോയുടെ രക്ഷിതാക്കള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.

ആ കാലയളവിലാണ് സാവിയോയുടെ രക്ഷിതാക്കള്‍ സ്‌റ്റെം സെല്‍ തെറാപ്പിയെക്കുറിച്ച് കേള്‍ക്കാനിടയായത്. 2017 ജനുവരിയില്‍ ന്യൂറോജെന്‍ ബ്രെയിന്‍ ആന്റ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞ ഉടന്‍ തന്നെ അവര്‍ സാവിയോയെ തിരുവനന്തപുരത്ത് എത്തിക്കുകയും ഡോക്ടര്‍മാരെ കാണിക്കുകയുമാണ് ചെയ്തത്. കണ്‍സള്‍ട്ടേഷനെ തുടര്‍ന്ന് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ സാവിയോയുടെ രക്ഷിതാക്കള്‍ സാവിയോക്ക് സ്‌റ്റെം സെല്‍ തെറാപ്പി നല്‍കാന്‍ തീരുമാനിച്ചു.

2017 ഏപ്രിലില്‍ സാവിയോ സ്‌റ്റെം സെല്‍ തെറാപ്പിക്ക് വിധേയനായി.ന്യൂറോജെനില്‍, സാവിയോ സ്‌റ്റെം സെല്‍ തെറാപ്പിക്ക് വിധേയനാവുകയും അതോടൊപ്പം അവന് ഒരു കസ്റ്റമൈസ്ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം നല്‍കുകയും ചെയ്തു. ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കല്‍ കൗണ്‍സലിങ് എന്നിവ ഈ രംഗത്തെ ഏറ്റവും വിദഗ്ധരായ പ്രൊഫഷണലുകളുടെ മേല്‍നോട്ടത്തില്‍ അവനു നല്‍കി. ഇത് മൊത്തത്തിലുള്ള പാടവങ്ങളും ശേഷികളും മൊത്തത്തിലുള്ള ഡെവലപ്‌മെന്റും വികസിപ്പിക്കാന്‍ അവനെ സഹായിച്ചു.

ഈ വ്യായാമങ്ങള്‍ ഒരു സാമ്പ്രദായിക രീതിയില്‍ പര്യാപ്തമായ ഇടവേളകളോടെ രോഗിക്ക് ചെയ്തു. ഇവ രണ്ടും ചേരുമ്പോള്‍ മൊത്തത്തിലുള്ള ജിവിത നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു ഈ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഗ്ലോബല്‍ ഡെവലപ്‌മെന്റല്‍ ഡിലേ, മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവയ്ക്ക് ഏറ്റവും പുതിയ ചികിത്സകളില്‍ ഒന്നായി മാറിക്കഴിഞ്ഞു സ്‌റ്റെം സെല്‍ തെറാപ്പി. ക്ഷതമേറ്റ ന്യൂറല്‍ കോശങ്ങളെ മോളിക്യൂളറും സ്ട്രക്ചറലും ഫങ്ഷണലുമായ തലങ്ങളില്‍ റിപ്പയര്‍ ചെയ്യാനുള്ള കഴിവ് ഈ ചികിത്സയ്ക്ക് ഉണ്ടെന്ന് ഡോക്ടര്‍ അലോക് ശര്‍മ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here