സ്വാശ്രയ മെഡിക്കൽ, ഡന്റല്‍ കോളജുകളിലേക്കുള്ള ഫീസ്​ ഘടന പ്രസിദ്ധീകരിച്ചു

0
84

സ്വാശ്രയ മെഡിക്കൽ, ഡന്റല്‍ കോളജുകളിലേക്കുള്ള ഫീസ്​ ഘടന പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചു. ഹൈകോടതി വിധി പ്രകാരമാണ്​ താൽക്കാലിക ഫീസ്​ ഘടന പ്രസിദ്ധീകരിച്ചത്​. മൂന്ന്​ സ്വാശ്രയ കോളജുകൾ ഒഴികെയുള്ള മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന്​ 85 ശതമാനം സീറ്റുകളിൽ അഞ്ച്​ ലക്ഷം രൂപ വീതമാണ്​ ഫീസ്​. 15 ശതമാനം എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷമാണ്​ ഫീസ്​. ഇതിൽ അഞ്ച്​ ലക്ഷം രൂപ വീതം ബി.പി.എൽ വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്​ നൽകാനായി സഞ്ചിത നിക്ഷേപമായി സൂക്ഷിക്കും.

എന്നാൽ സർക്കാറുമായി കരാർ ഒപ്പിട്ട പെരിന്തൽമണ്ണ എം.ഇ.എസ്​, കാരക്കോണം സി.എസ്​.ഐ, പരിയാരം മെഡിക്കൽ കോളജുകളിൽ നാല്​ തരം ഫീസ്​ ഘടനയായിരിക്കും. എം.ഇ.എസിലും കാരക്കോണത്തും 20 സീറ്റുകളിൽ 25000 രൂപയും 30 ശതമാനം സീറ്റിൽ രണ്ടരലക്ഷം രൂപയും 35 ശതമാനം സീറ്റിൽ 11 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.​െഎ സീറ്റിൽ 15 ലക്ഷവും ആയിരിക്കും ഫീസ്​. ഇൗ ​രണ്ട്​ കോളജുകളിലും 11 ലക്ഷം രൂപയിൽ പ്രവേശനം നടത്താൻ നിശ്​ചയിച്ച 35 ശതമാനം സീറ്റിലേക്ക്​ വിദ്യാർഥികൾ അഞ്ച്​ ലക്ഷം രൂപ ഫീസായും ബാക്കി ആറ്​ ലക്ഷം രൂപ ബാങ്ക്​ ഗാരണ്ടിയുമായാണ്​ നൽകേണ്ടത്​. പരിയാരം മെഡിക്കൽ കോളജിൽ 10 സീറ്റിൽ ബി.പി.എൽ വിദ്യാർഥികൾക്ക്​ 25000 രൂപയാണ്​ ഫീസ്​. 13 സീറ്റിൽ എസ്​.ഇ.ബി.സി വിദ്യാർഥികൾക്ക്​ 45000 രൂപയും 35 ശതമാനം സീറ്റിൽ പത്ത്​ ലക്ഷവും 15 ശതമാനം എൻ.ആർ.​െഎ സീറ്റിൽ 14 ലക്ഷവുമാണ്​ ഫീസ്​. ഇതിൽ പത്ത്​ ലക്ഷം രൂപ ഫീസിൽ പ്രവേശനം നടത്തേണ്ട 35 ശതമാനം സീറ്റിലേക്ക്​ വിദ്യാർഥികൾ അഞ്ച്​ ലക്ഷം രൂപ ഫീസായും അവശേഷിക്കുന്ന അഞ്ച്​ ലക്ഷം രൂപ ബാങ്ക്​ ഗ്യാരണ്ടിയുമായി നൽകണം. മറ്റ്​ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കെല്ലാം 85 ശതമാനം സീറ്റിൽ അഞ്ച്​ ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷവുമാണ്​ ഫീസ്​.

പുഷ്​പഗിരി ഡന്റ്ല്‍ കോളജിൽ 85 ശതമാനം സീറ്റിൽ 3.29 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ ആറ്​ ലക്ഷവുമാണ്​ ഫീസ്​. പരിയാരം ഡ​െൻറൽ കോളജിൽ ആറ്​ സീറ്റിൽ ബി.പി.എൽ വിദ്യാർഥികൾക്ക്​ 23000 രൂപയും എട്ട്​ സീറ്റിൽ എസ്​.ഇ.ബി.സി വിദ്യാർഥികൾക്ക്​ 44000 രൂപയും ആയിരിക്കും ഫീസ്​. കഴിഞ്ഞവർഷം വരെ സർക്കാറിന്​ നൽകിയ 50 ശതമാനം സീറ്റിൽ അവശേഷിക്കുന്നവയിലേക്ക്​ 2.1 ലക്ഷം രൂപയാണ്​ ഫീസ്​. 35 ശതമാനം സീറ്റിൽ നാല്​ ലക്ഷവും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ അഞ്ച്​ ലക്ഷവുമാണ്​ ഫീസ്​. മറ്റ്​ സ്വാശ്രയ ഡന്റൽ കോളജുകളിൽ എല്ലാം 85 ശതമാനം സീറ്റുകളിൽ 2.9 ലക്ഷവും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ ആറ്​ ലക്ഷവുമാണ്​ ഫീസ്

LEAVE A REPLY

Please enter your comment!
Please enter your name here