അതിരപ്പിള്ളി പദ്ധതി; ഉമ്മന്‍ചാണ്ടിയുടെ സമവായത്തെ തള്ളി എം.എം ഹസന്‍

0
80

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. പദ്ധതി വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി സമവായത്തിലൂടെ നടപ്പാക്കാം എന്ന നിലപാട് അറിയിച്ച സാഹചര്യത്തിലാണ് കെപിസിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെയും തന്റെയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചത്.  സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെ എതിര്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തും നിന്നു മാത്രമല്ല ഭരണപക്ഷത്തു നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. സി.പി.ഐ പ്രതിഷേധവുമായി എത്തിയപ്പോള്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here