ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് : അന്ത്യനിമിഷത്തില്‍ ആഴ്‌സനല്‍

0
112
Arsenal's French striker Olivier Giroud (C) celebrates scoring Arsenal's fourth goal during the English Premier League football match between Arsenal and Leicester City at the Emirates Stadium in London on August 11, 2017. / AFP PHOTO / Ian KINGTON / RESTRICTED TO EDITORIAL USE. No use with unauthorized audio, video, data, fixture lists, club/league logos or 'live' services. Online in-match use limited to 75 images, no video emulation. No use in betting, games or single club/league/player publications. / (Photo credit should read IAN KINGTON/AFP/Getty Images)

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് 2017-2018 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ജയം ആഴ്‌സനലിനൊപ്പം. ഗോള്‍ മഴ പിറന്ന മത്സരത്തില്‍ മുന്‍ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ 4-3നാണ് ആഴ്സനല്‍ തോല്‍പ്പിച്ചത്. റെക്കോഡ് വില നല്‍കി ഗണ്ണേഴ്‌സ് സ്വന്തമാക്കിയ അലക്സാണ്ടര്‍ ലാക്കസറ്റ് കളി തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ലെസ്റ്റര്‍ വല കുലുക്കി. പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കാനിറങ്ങിയ ലാക്കസ് നേടിയ ഗോളിലെ സന്തോഷം അവസാനിക്കുന്നതിന് മുമ്പെ മൂന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ലെസ്റ്റര്‍ സിറ്റി ആഴ്‌സനല്‍ വലകുലുക്കി. ജപ്പാന്റെ ഷിന്‍ജി ഓക്കസാക്കിയാണ് ഹെഡറിലൂടെ സ്‌കോര്‍ ഒപ്പമെത്തിച്ചത്(1-1).
29ാം മിനുറ്റില്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡി ലെസ്റ്ററിനെ മുമ്പിലെത്തിച്ചു (2-1). എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് 47ാം മിനിറ്റില്‍ ഡാനി വെല്‍ബാക്ക് സ്‌കോര്‍ നില ഒപ്പമാക്കി(2-2). 56ാം മിനിറ്റില്‍ ജെയ്മി വാര്‍ഡി ലെസറ്ററിന് ലീഡ് നല്‍കി(3-2). നീലപ്പട വിജയം ഉറപ്പിച്ചിരിക്കുന്ന അവസരത്തിലാണ് ആഴ്സനല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 83ാം മിനിറ്റില്‍ ആരോണ്‍ റാംസി, 85-ാം മിനിറ്റില്‍ ഒളിവര്‍ ജിറോഡ്‌ എന്നിവരാണ് വിജയഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here