അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു, ബഹറിന്‍ വിമാനത്താവളം അടച്ചു

0
9448

മനാമയില്‍ നിന്ന് ഷിഹാബ്


അമേരിക്കന്‍ നേവിയുടെ യുദ്ധവിമാനം ക്രാഷ് ലാന്ഡ് ചെയ്തതിനെ തുടര്‍ന്ന് ബഹറിന്‍ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു. എഞ്ചിന്‍ തകരാര്‍ മൂലമാണ് യു.എസ് എഫ്-18 വിഭാഗത്തില്‍ പെട്ട യുദ്ധവിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഉള്‍പ്പടെ പലതും റദ്ദു ചെയ്യുകയോ വഴിതിരിച്ചു വിടുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്യും.


അമേരിക്കന്‍ നേവിയുടെ അഞ്ചാം ഫ്‌ലീറ്റിന്റെ ആസ്ഥാനമാണ് ബഹറിന്‍. പേര്‍ഷ്യന്‍ കടലിലുള്ള യു.എസ്.എസ് നിമിറ്റ്‌സ് വിമാന വാഹിനിയില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനം ആദ്യം ഇസയിലെ എയര്‍ ബേസില്‍ ഇറക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് ബഹറിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയത്. പൈലറ്റ് അപകടങ്ങള്‍ ഒന്നുമില്ലാതെ രക്ഷപെട്ടു. ബഹറിനില്‍ അമേരിക്കയുടെ 8000 നാവീക സൈനീകരാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here