ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല; വിമാനത്തിന്റെ വാതില്‍ തള്ളിത്തുറന്നു ഇറങ്ങാന്‍ കഴിയുമോ?കുഞ്ഞാലിക്കുട്ടി

0
100


മലപ്പുറം : വിമാനത്തിന്റെ വാതില്‍ തള്ളിത്തുറന്നു ഇറങ്ങാന്‍ കഴിയുമോ എന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്ത കാര്യം ചോദിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഇപ്രകാരം പ്രതികരിച്ചത്. ഇതേ കാരണം കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് , മാത്രമല്ല പി.വി.അബ്ദുൽ വഹാബിനും വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല.

വിമാനത്തിൽ ആകെ 270 പേരുണ്ടായിരുന്നു. എല്ലാവരും വല്ലാതെ വിഷമിച്ചു. മൂന്നര മണിക്കൂര്‍ ആണ് വിമാനം വൈകിയത്. അരമണിക്കൂര്‍ വൈകും എന്നാണു പറഞ്ഞത്. നഷ്ടപരിഹാരം തേടി പലരും കോടതിയില്‍ പോകും എന്നാണു പറഞ്ഞത്.

വിമാനത്തില്‍ കയറിക്കഴിഞ്ഞാല്‍ പൈലറ്റിന്നാണ് അധികാരം. വിമാനം വൈകിയാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. പാർലമെന്റ് അധികൃതർക്കും വ്യോമയാനമന്ത്രിക്കും ഈ കാര്യത്തില്‍ പരാതി നൽകിയിട്ടുണ്ട്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പോലെ സുപ്രധാനമായ കാര്യം പരിഗണിച്ച് ഒരു ദിവസം മുൻപേ ഡൽഹിയിലെത്തേണ്ടതായിരുന്ന്. മട്ടന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കാരണം കഴിഞ്ഞില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here