ഉഴവൂര്‍ വിജയന്‍റെ മരണം അന്വേഷിക്കാന്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു; ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന് അന്വേഷണ ചുമതല

0
89


തിരുവനന്തപുരം: ഉഴവൂര്‍ വിജയന്‍റെ മരണത്തെ തുടര്‍ന്ന് വന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്താണ് ഉഴവൂരിന്റെ മരണം അന്വേഷിക്കുന്നത്. എന്‍സിപി കോട്ടയം ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണത്തിനു ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.

മരണകാരണത്തെക്കുറിച്ച് സംശയമുണ്ടെന്നും ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പരേഷന്‍ എംഡി സുള്‍ഫിക്കര്‍ മയൂരി ഉഴ്വൂരിനെ നേരിട്ട് ഫോണില്‍ വിളിച്ച് നടത്തിയ ഭീഷണിയാണ് ഉഴവൂരിന്റെ മരണത്തിന് കാരണമെന്ന് മുഖ്യമന്ത്രിക്ക് കൈമാറിയ പരാതിയില്‍ ഉണ്ടായിരുന്നു.

കത്തില്‍ പരാമര്‍ശിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കാനാണ് പോലീസ് തീരുമാനം. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കുകളുടെ പശ്ചാത്തലത്തില്‍ ഉഴവൂരിനു ഭീഷണി ഉണ്ടായിരുന്നെന്നും സുള്‍ഫിക്കര്‍ മയൂരിയുടെ ഭീഷണിയാണ് ഉഴാവൂരിന്റെ മരണത്തിനു കാരണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണം ശക്തമായിരുന്നു.

ഉഴവൂരിനെ ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ശ്രമിച്ചു എന്നു ആരോപണം ഉയര്‍ന്നതോടെ ഉഴവൂരിന്റെ മരണം അന്വേഷിക്കണമെന്നു പാര്‍ട്ടി ഭേദമന്യേ ആവശ്യം ഉയര്നിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസും, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here