ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര നടപടികള്‍ക്ക് യുപി സര്‍ക്കാര്‍ ; മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കും

0
98


ഗോരഖ്പുർ : ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര നടപടികള്‍ക്ക് യുപി സര്‍ക്കാര്‍ ഒരുങ്ങുന്നു. മുആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനെയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെൻഡനെയും ഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തരമായി വിളിപ്പിച്ചിട്ടുണ്ട്. ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം പരിഹരിച്ചിട്ടുണ്ട്. 60 കുട്ടികള്‍ ആണ് നിലവിലെ ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍ ഓക്സിജന്‍ ലഭ്യമാകാതെയാണ് കുട്ടികള്‍ മരിച്ചത് എന്ന കാര്യത്തില്‍ നിഷേധവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷെ ഓക്സിജന്‍ സിലിണ്ടര്‍ അല്ലെങ്കില്‍ പിന്നെ എന്ത് എന്ന കാര്യത്തില്‍ സര്‍ക്കാരിനു മറുപടിയുമില്ല. പക്ഷെ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായതിനാല്‍ സവിശേഷ് ശ്രദ്ധ ആദിത്യനാഥ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഒപ്പം ഗോരഖ്പുരിൽ പോയി സ്ഥിതി വിലയിരുത്തും. ഉത്തർ പ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് തൻഡൻ പറയുന്നു. മരണങ്ങളെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറയുന്നു. സിദ്ധാർഥ് നാഥ് സിങ് ആശങ്കപ്പെടും പോലെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും ദുരന്തത്തിന്നെതിരെ പ്രസ്താവനയുമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here