കേരളാ യൂണിവേഴ്സിറ്റി പിവിസിയായി ആര് നിയമിതനാകും?; രാഷ്ട്രീയക്കളികള്‍ ശക്തം

0
66

 

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി പിവിസിയായി ആര് വരും. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പി.കെ.രാധാകൃഷ്ണന്‍ അച്ചുത് ശങ്കറുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും, സര്‍ക്കാര്‍ പ്രതിനിധികളും ഈ നീക്കം വെട്ടിയിരുന്നു.

വളരെ തന്ത്രപൂര്‍വമാണ്  ചാന്‍സലര്‍ അച്യുത് ശങ്കറുടെ പേര് നിര്‍ദ്ദേശിച്ചത്. ഇടത് അംഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരില്ലാ എന്നും തനിക്ക് കൂടി അഭിമതനായ പിവിസി വരട്ടെ എന്നും കരുതിയാണ് വിസി ഒഴിവ് വന്ന പിവിസി സ്ഥാനത്തേക്ക് അച്ചുത് ശങ്കറുടെ പേര് നിര്‍ദ്ദേശിച്ചത്.

പുതിയ യു. ജി. സി. നിയമപ്രകാരം പിവിസിയെ യെ തീരുമാനിക്കേണ്ടത് വൈസ് ചാൻസിലറുടെ ശുപാർശ പ്രകാരം സിന്റിക്കേറ്റാണ്. പിവിസിയായ ഡോക്ടര്‍ വീരമണികണ്ഠൻ ഈ മാസം 22 ന് സ്ഥാനം ഒഴിയുകയാണ്.

അച്യുത് ശങ്കറുടെ പേര് വന്നതോടെ വെട്ടിലായ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും, വോട്ടിംഗിലേക്ക് കാര്യങ്ങള്‍ നീക്കുകയും ചെയ്തു. 3 UDF അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

തുടര്‍ നടപടി സ്വീകരിക്കേണ്ടത് ഇനി വിസിയാണ്. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലാതെയാണ് വിസി നീങ്ങുന്നത്. കാരണം വിസിയുടെ വിശ്വസ്തനായ രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇടപെട്ട് നീക്കിയിരുന്നു. പരീക്ഷാഫലം വൈകുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ രജിസ്ട്രാറെ നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here