കൊടുംകുറ്റവാളികള്‍ക്കായി റിയാലിറ്റി ഷോ

0
59


ഇരുട്ടില്‍ നിന്നും വെളിച്ചത്തിലെന്നപോലെ തിഹാര്‍ ജയിലില്‍ തടവുകാര്‍ക്കായി റിയാലിറ്റി ഷോ നടത്തി. കൊടുംകുറ്റവാളികള്‍ ശിക്ഷയനുഭവിക്കുന്ന തിഹാര്‍ ജയിലിലാണ് സംഗീത റിയാലിറ്റി ഷോ നടത്തിയത്.

‘തിഹാര്‍ ഐഡല്‍’ എന്ന പേരിലാണ് തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ശിക്ഷയനുഭവിക്കുന്ന വിദേശപൗരന്മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. ഡല്‍ഹി പ്രിസണ്‍സും മ്യൂസിക് വണ്‍ റിക്കോഡ്സുമായിരുന്നു പരിപാടിയുടെ നിര്‍മാതാക്കള്‍.

പരിപാടിയുടെ പ്രൊമോ, ശീര്‍ഷകഗാനം(ടൈറ്റില്‍ ട്രാക്ക്) തുടങ്ങിയവ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മത്സരത്തില്‍ പങ്കെടുക്കാന്‍ തടവുകാര്‍ക്കായി പ്രത്യേകപരിശീലനം(ഗ്രൂമിങ്) നടത്തിയിരുന്നു. പ്രിസണ്‍ കോംപ്ലക്സിലെ ജയില്‍ നമ്പര്‍ വണ്ണിലായിരുന്നു താത്കാലിക സ്റ്റുഡിയോ തയ്യാറാക്കിയിരുന്നത്. ചലച്ചിത്ര- സംഗീത മേഖലയില്‍നിന്നുള്ള പ്രമുഖരായിരുന്നു വിധികര്‍ത്താക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here