സ്വന്തം കുഞ്ഞിനെ കൊറിയര്‍ ആയി അയച്ച അമ്മ പിടിയില്‍. ലൂവിന് എന്ന 24 കാരിയാണ് സ്വന്തം കുഞ്ഞിനെ കവറിലാക്കി കൊറിയര്‍ വഴി അനാഥാലയത്തിലേക്ക് അയച്ചത്. മനുഷ്യത്വത്തെപ്പോലും ഞെട്ടിക്കുന്ന രീതിയിലുള്ള കൃത്യം നടന്നത് ചൈനയിലെ ഫൂച്ചൗവിലാണ്. സംഭവത്തെത്തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.
കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പാക് ചെയ്തശേഷം കൊറിയറുകാരനെ ഏല്പിക്കുകയായിരുന്നു. കവറിനുള്ളില്‍ എന്താണെന്ന കൊറിയറുകാരന്റെ ചോദ്യത്തിന് ലൂ കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. എന്നാല്‍ അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്. കൈയ്യിലുണ്ടായിരുന്ന പൊതിയില്‍ അനക്കം ഉണ്ടായതിനെ തുടര്‍ന്ന് കൊറിയറുകാരന്‍ പൊതി അഴിച്ചപ്പോഴാണ് പൊതിക്കുള്ളില്‍ ജീവനുള്ള കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് പോലീസ് അറിയിച്ചു. ലൂവിനെ വിശദമായി ചോദ്യം ചെയ്ത് വരിരകയാണെന്നും പോലീസ് അറിയിച്ചു.