ദിലീപിന്റെ വാദങ്ങള്‍ക്ക് മറുവാദങ്ങളുമായി പോലീസ്; എല്ലാം സത്യവാങ്മൂലത്തില്‍ വിശദമാക്കും

0
92

കൊച്ചി: കേരളാ പൊലീസ് മേധാവി ലോകനാഥ് ബഹ്റയുടെ പേര് കൂടി ദിലീപ് ജാമ്യാപേക്ഷയിലേക്ക് വലിച്ചിഴച്ചതോടെ നടീ ആക്രമണക്കേസില്‍ പുതിയ നീക്കങ്ങള്‍ക്ക് പൊലീസ് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ജാമ്യാപേക്ഷയില്‍ ബഹ്റയെ ഉള്‍പ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ നേരിടാന്‍ പോലീസ് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും

.ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത് പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതിന്റെ വിശദാംശങ്ങള്‍ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് വാട്സ് ആപ്പിലൂടെ അന്ന് തന്നെ നല്‍കിയിരുന്നു എന്നാണ്. വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നു പോലീസ് സത്യവാങ്മൂലത്തില്‍ വിശദീകരിക്കും.

പള്‍സര്‍ സുനി ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28 ന്. അത് കഴിഞ്ഞു 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതിന്റെ കാരണം പരിശോധിച്ചിരുന്നുവെന്നും അതിന്റെ വിശദാംശങ്ങളും സത്യവാങ്മൂലത്തില്‍ പോലീസ് വിശദമാക്കും.

തന്നെ പരാമര്‍ശിച്ച് ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ മറുപടി നൽകുമെന്ന് ഡിജിപി: ലോക്നാഥ് ബെഹ്റ വിശദമാക്കിയിരുന്നു. പക്ഷെ വാട്സ് ആപ് സന്ദേശം ശരിയെന്നും ബഹ്റ പറഞ്ഞിരുന്നു. . എല്ലാ കാര്യങ്ങളും കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയാണ് തീരുമാനം എടുക്കേണ്ടത്.

വിവാദം ഉയര്‍ന്നപ്പോള്‍ ബഹ്റ പറഞ്ഞിരുന്നു. പക്ഷെ ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയും കേസിന്റെ മെറിറ്റില്‍ കയറി നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതിനാല്‍ ഇത്തവണ വളരെ കരുതലോടെയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

സിനിമയുടെ ബന്ധപ്പെട്ട ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയാണ് തന്നെ കുടുക്കിയിരിക്കുന്നത് എന്നാണു ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here