ദോഹയില്‍ മോഹന്‍ലാല്‍ ടവര്‍

0
775
ദോഹയിലെ ഒരു ടവറിന്റെ പേര് മോഹന്‍ലാല്‍ ടവര്‍. മലയാളികളായ ആരാധകരാണ് ഈ പേരിട്ടത്. ഇപ്പോ താഴെ വീഴുമെന്ന തരത്തിലാണ് ടവര്‍ നില്‍ക്കുന്നത്. ആ അത്തരത്തിലാണ് അത് പണിതിരിക്കുന്നത്. ഒരല്‍പ്പം ചെരിവും ഉണ്ട്. അതുകൊണ്ടാണ്  മോഹന്‍ലാല്‍ ടവര്‍ എന്ന് പേരിട്ടത്. അവിടുത്തെ ഓരോ ബില്‍ഡിംഗിനും ഓരോ ഷെയ്പ്പാണ്. അടുത്തിടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദോഹയില്‍ എത്തിയപ്പോഴാണ് മോഹന്‍ലാലും ഇക്കാര്യം അറിഞ്ഞത്.
ചിപ്പി ജംഗ്ഷന്‍, ഗിത്താര്‍ ബില്‍ഡിംഗ്, ചെണ്ടകെട്ടിടം, ഗിത്താര്‍ ബില്‍ഡിംഗ്, കോണ്ടം ബില്‍ഡിംഗ് അങ്ങനെ കൗതുകമുള്ള നിരവധി പേരുകളുള്ള ടവറുകള്‍ ദോഹയിലുണ്ട്. അതെല്ലാം മലയാളികളാണ് ഇട്ടിരിക്കുന്നത്. ദുബയിലെ ബുര്‍ജ് ഖലീഫയില്‍ മോഹന്‍ലാലിന് സ്വന്തം ഫ്‌ളാറ്റുണ്ട്. പക്ഷെ, ദോഹയുമായി താരത്തിന് വലിയ ബിസിനസ് ഇടപാടുകളില്ല. എന്നാല്‍ ദോഹയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുണ്ട്. അവിടുത്തെ പല മാളുകളിലും മോഹന്‍ലാലിന്റെ പടത്തിന് നല്ല തിരക്കാണുള്ളത്. കനല്‍ എന്ന സിനിമ ദോഹയിലാണ് ചിത്രീകരിച്ചത്. കേരളത്തില്‍ സിനിമ വലിയ പരാജയമായിരുന്നെങ്കിലും ദോഹയില്‍ തരക്കേടില്ലാത്ത കളക്ഷന്‍ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here