നിയന്ത്രണരേഖയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു

0
55

നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. പൂഞ്ച് ജില്ലയിലെ മെന്ധാര്‍ മേഖലയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെഅഞ്ചു മണിയോടെയായിരുന്നു സംഭവം.

റുഖിയ ബീ എന്ന 45 കാരിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here