നെഹ്റു ട്രോഫി ഗബ്രിയേൽ ചുണ്ടന്; ജയം ഫോട്ടോ ഫിനിഷിംഗില്‍

0
133

ആലപ്പുഴ: ആവേശോജ്വലമായ നെഹ്റു ട്രോഫി ജലോൽസവത്തിൽ ജലോത്സവത്തില്‍ ഫോട്ടോ ഫിനിഷിംഗ് വഴി ഗബ്രിയേൽ ചുണ്ടൻ ജേതാവായി. നിലവിലെ ചാംപ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മത്സരത്തില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ മുഴങ്ങി.

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് ഗബ്രിയേൽ ചുണ്ടൻ ജേതാവായത്. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാമതും പായിപ്പാട് ചുണ്ടന്‍ മൂന്നാമതും എത്തി.

ഫൗൾ സ്റ്റാർട്ടു കാരണം മൂന്നാം ഹീറ്റ്സിലെ മൽസരം നാലു തവണ മുടങ്ങി. ഇതോടെ ഫൈനൽ വൈകി. 20 ചുണ്ടൻ വളളങ്ങളിൽനിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here