നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

0
134

വിഖ്യാതമായ നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് നടക്കും. 65ാമത് ജലമേളയില്‍ 24 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫിയെ നെഞ്ചിലേറ്റാന്‍ ആലപ്പുഴയും പുന്നമടക്കായലും പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞു. സ്റ്റാര്‍ട്ടിങ്ങ് ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന്റെ ആവേശം പൂര്‍ണമായി ഏറ്റുവാങ്ങാന്‍ ടീമുകളും തയ്യാറാണ്. നെഹറു ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്.

LEAVE A REPLY

Please enter your comment!
Please enter your name here