നോട്ടിസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ വനിതാ കമ്മിഷനു മുന്‍പില്‍ ഹാജരാകും: പി.സി.ജോര്‍ജ്

0
75

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എംഎല്‍എ. കമ്മിഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യം പ്രദമായ ദിവസമാണെങ്കില്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷന് സാധിക്കില്ലല്ലോയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

മാന്യമായി ജീവിക്കുന്നവര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങള്‍ തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണെന്നും, ഇവരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴി നല്‍കുന്നതിലൂടെ പുറത്തു കൊണ്ടുവരുമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോദ്ധ്യത്തോടെയാണ്. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ച് കാര്യങ്ങള്‍ മനസിലാക്കിയാല്‍ വനിതാകമ്മീഷന് നല്ലത്. പ്രബലര്‍ സ്ത്രീത്വത്തെ അപമാനിക്കരുതെന്ന കമ്മീഷന്റെ പരാമര്‍ശം വിവരക്കേടാണ് -പി.സി ജോര്‍ജ് പറഞ്ഞു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പി.സി.ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here