പരസ്പരം ഇടഞ്ഞ് വെനസ്വേലയും യുഎസും; ട്രംപിന്റെ യുദ്ധഭീഷണി തള്ളിക്കളഞ്ഞ് വെനസ്വേല

0
93


വാഷിങ്ടൻ: ഉത്തര കൊറിയക്ക് പിന്നാലെ വെനസ്വേലയ്ക്കും നേരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധ ഭീഷണി. എന്നാല്‍ ഭീഷണിയെ ‘അതി തീവ്രവാദിയുടെ ഭ്രാന്തൻ ജൽപന’മെന്ന് പറഞ്ഞു വെനസ്വേല പുച്ഛിച്ചു തള്ളി. വിദേശ ഇടപെടല്‍ അനുവദിക്കില്ല. രാജ്യം സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. വെനസ്വേല വ്യക്തമാക്കി.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികളെ അപലപിച്ചുകൊണ്ടാണ് പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നത്. വെനസ്വേലയുടെ കാര്യത്തിൽ പല സാധ്യതകൾ മുന്നിലുണ്ട്. ഇതിൽ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. ട്രംപ് പറഞ്ഞു.

ലാറ്റിൻ അമേരിക്കയെയും കരീബിയൻ സമൂഹത്തെയും സംഘർഷത്തിലേക്കു വലിച്ചിഴയ്ക്കാനാണ് യുഎസിന്റെ ലക്ഷ്യമെന്നു വെനസ്വേല വിദേശകാര്യമന്ത്രി ജോർജ് അരേസ പറഞ്ഞു.

വെനസ്വേലയില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് ആരോപിച്ച് നിലവില്‍ വലിയ പ്രക്ഷോഭമാണ് നടന്നു വരുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here