കറാച്ചി: പാക് ബലൂച് പ്രവിശ്യയിലെ ക്വറ്റയില്‍ ചാവേര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ എട്ടു പട്ടാളക്കാര്‍ അടക്കം 15 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു. അതില്‍ 15 പേര് സാധാരണ ജനങ്ങളാണ്. പരിക്കേറ്റവരെ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചിടുണ്ട്.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ ചാവേര്‍ മിലിട്ടറി ട്രക്ക് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കുണ്ട്. അതീവ വിസ്ഫോടന ശേഷിയുള്ള 25 കിലോഗ്രാം ബോംബ് സ്ഫോടകവസ്തുക്കളുമായാണ് ചാവേര്‍ എത്തിയത് എന്ന് പാക് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു.
മിലിട്ടറി ട്രക്ക് ആയിരുന്നു ചാവേറിന്റെ ലക്ഷ്യം. . പാക് മിലിട്ടറി വൃത്തങ്ങള്‍ പ്രതികരിക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപ സ്ഥലത്തുള്ള എല്ലാ വാഹനങ്ങളും കത്തിയെരിഞ്ഞു.
”ഞങ്ങളുടെ സ്വാതന്ത്ര്യദിനം ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണം നടത്തിയത്. ഞങ്ങളുടെ നിശ്ചയദാര്‍ഡ്യത്തെ തകര്‍ക്കാന്‍ ഈ ആക്രമണത്തിനു കഴിയില്ല. പാക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പറഞ്ഞു.
ആശുപത്രിക്ക് അടുത്തായാണ് സ്ഫോടനം നടന്നത്. ഒരു ഗ്രൂപ്പുകളും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ഭുഗ്തി പറഞ്ഞു.