സംസ്ഥാന സര്‍ക്കാര്‍ തന്നെ അവഗണിക്കുകയാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന്തന്നെയാരും ബന്ധപ്പെട്ടിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു. താനൊരു ബിജെപിക്കാരനായതു കൊണ്ടാകാം ഇതെന്നും ശ്രീശാന്ത് പറയുന്നു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.തന്നെ രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തരുതെന്ന് ശ്രീശാന്ത് പറയുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നടക്കം നല്ല മെസേജുകള്‍ വന്നിരുന്നതായി താരം പറയുന്നു. അത് ചിലപ്പോള്‍ ബിജെപി ആയത് കൊണ്ടായിരിക്കുമെന്നും ശ്രീശാന്ത് പറയുന്നു. സങ്കടം പറയുന്നതല്ല. ഞാനൊരു മലയാളിയാണ്. ബിജെപിക്കാരനായിട്ട് കൂട്ടേണ്ട-ശ്രീശാന്ത് പറയുന്നു.
പാര്ട്ടിവച്ച് നോക്കുമ്പോള്‍ താനൊരു ബിജെപിക്കാരനാണെന്ന് ശ്രീശാന്ത് പറയുന്നു. അതിനെക്കാള്‍ ഉപരി താനൊരു ക്രിക്കറ്ററാണെന്നും സ്പോര്‍ട്സ് പേഴ്സനാണെന്നും അത്തരത്തില്‍ കാണണമെന്നും ശ്രീശാന്ത്. കമ്മ്യൂണിസ്റ്റ്കാരോ കോണ്ഗ്രസ്കാരോ തന്നോട് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നില്ലെന്നും ശ്രീശാന്ത് പറയുന്നു.തന്റെ അച്ഛന് ശുദ്ധ കമ്മ്യൂണിസ്റ്റ്കാരനാണെന്ന് ശ്രീശാന്ത്. അമ്മ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറയുന്നു. ടിഎന്‍ സീമ അച്ഛന്റെ സ്വന്തം ചേട്ടന്റെ മകളാണെന്നും ശ്രീശാന്ത്. തന്നെ സഹായിച്ച കെവി തോമസ് കോണ്‍ഗ്രസുകാരനാണെന്നും അമ്മായി കോണ്‍ഗ്രസുകാരിയാണെന്നും ശ്രീശാന്ത് പറയുന്നു.